Friday, October 26, 2012

പെരുന്നാള്‍ രാവും നുറുങ്ങു ചിന്തകളും



പെരുന്നാള്തലേന്ന് സുഹൃത്തുക്കളായ  ഷാജി ( എം എസ്), ശിവ കുമാര്‍, ഹഷിമ്ക്ക (ഗിസ്നാഫെര്‍)  എന്നിവരുമായുള്ള രാഷ്ട്രിയ സംവാധത്തില്ഉരു ത്തിരീഞ്ഞു വന്ന വിഷയം - വ്യതികള്ക്ക്   വലിയ പ്രാധന്യമില്ല എന്ന് പറയുന്ന പ്രത്യയശാസ്ത്രത്തിന്റെ  ഇന്നത്തെ തൊഴിലാളി വര്ഗ്ഗ  നേതാക്കള്തങ്ങളുടെ സ്വന്തം വ്യക്തിതത്തിനു നല്കുന്ന അമിത പ്രാധാന്യത്തെ കുറിച്ചായിരുന്നു

അങ്ങിനെ ഉണ്ടാവുന്നുണ്ട്ഞാനും സമ്മതിക്കുന്നു. ഒരു കാലത്ത്ബഹുജനങ്ങള്ക്കിടയില്  താഗോജ്യലമായി ജീവിച്ചുകൊണ്ടുഭരണകൂട ഭീകരതകളെ അനുഭവിച്ചും നേരീട്ടുകൊണ്ടും വിപ്ലവപ്രവനങ്ങളില്ദൈനംദിനം ഇടപ്പെട്ടു കൊണ്ടിരുന്ന അക്കാലത്ത്ബൂര്ഷ്വാ സാമുഹ്യ സാഹചര്യങ്ങളില്നിന്നും മുന്കാലങ്ങളില്നിന്നും ആര്ജ്ജിച്ചു പോയ വ്യക്തി പരമായ ദുര്ഗുണങ്ങള്പത്തി താഴ്ത്തിയിരിക്കാം .

പിന്നീട്‌, വിപ്ലവ പരവും പുരോഗമനപരവുമായ എല്ലാത്തിനേയും പ്രസ്ഥാനം കയ്യൊഴിക്കുകയും അതിന്റെ ഭാഗമായി വ്യവസ്താപിത ഭരണ വര്ഗ്ഗത്തിന്റെ ഭാഗമായി തീരുകയും ചെയ്ത സാഹചര്യത്തില്‍, ദൃശ്യ-വാര്ത്താ -മാദ്ധ്യമ ങ്ങളില്നിന്നും ലഭിക്കുന്ന പ്രാധാന്യവും, അണികളുടെ ജയ്ജയ്വിളികളും ഭരണാധികാരി എന്ന നിലക്കു ലഭിച്ച പ്രാധാന്യവും, പദവിയും തലക്കു ലഹരിപിടിച്ചു പോയിട്ടുണ്ടാവാം .

പാര്ട്ടി പിന്തിരിപ്പനായാല്പ്രവര്ത്തകരും പിന്തിരിപ്പനായി മാറും .

ഇക്കാര്യത്തില്ഒരു വ്യക്തത്തക്കുവേണ്ടി പ്ലഹനോവിന്റെ 'ചരിത്രത്തില്വ്യകതികള്ക്കുള്ള പങ്കു' വായിക്കുക .

ഞാന്അതിലെ ഒരു ഖണ്ഡിക ഇവിടെ ചേര്ക്കാം ചേര്ക്കാം

"പ്രത്യേക പ്രതിഭയോടുകൂടിയ ഒരു മനുഷ്യനും അതുപയോഗിച്ച്സംഭവഗതിയില്ഗണ്യമായ സ്വാധീനം ചെലുത്താന്കഴിയണമെങ്കില്രണ്ട്ഉപാധികള്ആവശ്യമാണ്‌. ഒന്നാമതായി പ്രതിഭ അയാളെ മറ്റാരേക്കാളുമധികം ,സാമൂഹ്യാവശ്യങ്ങളുമായി പൊരുത്തപ്പെടണം .

സൈനികമായ സ്വന്തം പ്രതിഭാശക്തിക്കു പകരം സംഗീതത്തിലുള്ള ബീത്തോവന്റെ കഴിവുകളാണ്നെപ്പോളിയനുണ്ടായിരുന്നതെങ്കില്അദ്ദേഹം ഒരു ചക്രവര്ത്തിയായിത്തീരുകയില്ല എന്നു തീര്ച്ചയാണ്‌.

രണ്ടാമതായി, ഒരു നിര്ദ്ദിഷ്ട സന്ദര്ഭത്തില്ഉപയോഗകരവും അത്യാവശ്യവുമായിത്തീരുന്ന പ്രതിഭാശക്തി കൈവശമിള്ള മനുഷ്യനെ നിലവിലുള്ള സാമൂഹ്യ ഘടന തടഞ്ഞു നിര്ത്തരുത്‌. ഫ്രാന്സിന്റെ പഴയ സാമൂഹ്യഘടന ഒരെഴുപത്തഞ്ചു വര്ഷം കൂടി നിലനിന്നിരുന്നെങ്കില്അതേ നെപ്പോളിയന്അജ്ഞാതനായ ഒരു ജനറര്ആയി,വെറുമൊരുകേണല്ബോണോപ്പാര്ട്ടായി മരിച്ചു പോകുമായിരുന്നു".