വര്ഗ്ഗ സമര ത്തെ ക്കുറിച്ച് ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ; പ്രാചീന കാലത്ത് ഉടമകളും അടിമകളും തമ്മില്‍ ,അതിനുശേഷം മുതലാളിയും തോഴിലാളിയും തമ്മില്‍ ഇങ്ങനെ വര്ഗ്ഗ സമരം ഇടവിടാത് തുടര്‍ന്നു പോന്നിട്ടുണ്ട്.
ദൈവങ്ങളുടെ വെളിപാടുകള്ക്കോ പ്രചാകരന്മാര്ക്കോ അവരുടെ മനോഹരമായ ഉപദേശങ്ങള്ക്കോ, ഇടയ ലേഖനങ്ങള്ക്കോ,അനവധിയായ അവതാരങ്ങള്ക്കോ ,അവരുടെ ഇന്നത്തെ കോടിക്കണക്കിന്നു വരുന്ന അനുയായികള്ക്കോ,അവരുടെ ശിഷ്യ ഗണങള്ക്കോ വര്ഗ്ഗ സമരത്തേയോ അതിന്റെ ഭാഗമായ നിരവധിയായ സാമൂഹ്യ സങ്കര്ഷങ്ങളെ തരിമ്പും തടയാനായില്ല, അനീതിയും അക്രമണങ്ങളും മര്ദ്ദനങ്ങളും അനുദിനം വര്ദ്ധിച്ചു വന്നു കൊണ്ടേയിരുന്നു.
പ്രാകൃത കമ്യൂണിസമൊഴിച്ച് നാളിതു വരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടേയും ചരിത്രം വര്ഗ്ഗ സമരത്തിന്റെ ചരിത്രമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ ക്ക്സും എംഗല്സും ചൂണ്ടിക്കാണിക്കുന്നു
" സ്വതന്ത്രനും അടിമയും ,കുലീനനും ഹീനനും ജന്മിയും അടിയാളനും ,
തൊഴില്‍ മേസ്ത്രിയും വേലക്കാരനും-ചുരുക്കിപറഞ്ഞാല്‍ മര്‍ദ്ദകനും മര്ദ്ദിതനും- തീരാ വൈരികളായി നിന്ന്, ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്. സമുദായത്തിന്റെ യാകെയുള്ള വിപ്ലവകരമായ പുന സംഘടനയിലോ മത്സരിക്കുന്ന വര്ഗ്ഗങ്ങളുടെ പൊതു നാശത്തിലോ ആണ് ഈ പോരാട്ടം ഓരോ അവസ്ഥയിലും ചെന്നെത്തിയിട്ടുള്ളത് "
എന്നാല്‍ തോഴിലാളി വര്ഗ്ഗത്തിന്റെ സമരത്തിനാണ് ഏറ്റവുമധികം പ്രാധാന്യം . മുമ്പുണ്ടായിരുന്ന വര്ഗ്ഗ സമരങ്ങള്‍ ഒരു ചൂഷണ രീതിയുടെ സ്ഥാനത്ത് മറ്റൊരു ചൂഷണരീതിനടപ്പില് വരുത്താനേ സഹായിച്ചിട്ടുള്ളു.
എന്നാല്‍ തോഴിലാളി വര്ഗ്ഗത്തിന്റെ സമരമാകട്ടെ, മുതലാളിത്തത്തെ തട്ടിത്തകര്ത്തു സോഷ്യലിസം സ്ഥാപിക്കുകയും അങ്ങിനെ മനുഷ്യന് മനുഷ്യരെ ചൂഷണം ചെയ്യുക എന്ന സമ്പ്രദായം തന്നെ എന്നേന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.