വി. എസ്സി ന്‍റെ നിലപാടുകളെ പലപ്പോഴായി ന്യയികരിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് നിലവിലുള്ള സാഹചര്യത്തില്‍ എന്‍റെ നിലപാട് വ്യക്തമാക്കേണ്ടിയിരിക്കുന്നു. സഖാവ് വി എസ്സിനോടുള്ള സ്നേഹവും ബഹുമാനവും വെച്ച് പുലര്തികൊണ്ട് തന്നെയാണ് അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രിയ നിലപാടുകളെ വിമര്‍ശന വിധയമാക്കുന്നത്.
സി പി ഐ (എം) ന്‍റെ ഔധ്യോദിക നേതൃതുത്വം പിന്തുടരുന്ന രാഷ്ട്രിയ നിലപാട്, 1968 മുതല്‍ ബര്‍ധ്വാന്‍ പ്ലീനത്തില്‍ സോവിയറ്റ് തിരുത്തല്‍ വാദത്തോട് സന്ധി ചെയ്യുന്നത് മുതല്‍ സോഷ്യല്‍ ഡാമോക്രാസിയില്‍ എത്തിചെരുന്നതുവരെ, ഏറ്റവും ഒടുവില്‍ 20 - )o പാര്‍ട്ടി കോണ്ഗ്രസ്സിലൂടെയുള്ള ഭരണ വര്‍ഗ ചായ്‌വും സാമ്രാജ്യത്ത മൂലധനത്തോട് സ്വീകരിച്ച മൃദു സമീപനത്തെയും ത്വാത്തികടിസ്ഥാനത്തില്‍ ചിന്തിക്കുവാനാണ് എന്‍റെ ഈ കുറിപ്പ്.
CPI-M-ന്റെ സ്ഥാപക മെമ്പര്‍മാരില്‍ അവശേഷിക്കുന്ന പ്രധാനികളില്‍ ഒരാളും പൊളിറ്റിബ്യൂറോ അംഗവുമായിരുന്ന വിഎസ്സ് ഇക്കാലയളവിലുടനീളം അതിന്റെ നയരൂപീകരണഘട്ടങ്ങളിലൊന്നും തന്നെ CPI-M-ന്റെ വലതുപക്ഷ വല്‍ ക്കരണത്തിനെതിരേ എന്തെങ്കിലും ശക്തമായ ആശയ സമരം നടന്നതായി ഇപ്പോള്‍ പോലും വെളിവാക്കപ്പെട്ടിട്ടില്ല. ഔദ്യോഗിക പക്ഷ നിലപാട് എന്തെന്നു അറിയുന്ന വിഎസ്സ് ഒടുവില്‍ അതങ്ങീകരിക്കുകയോ, മാപ്പു പറയേണ്ടിയോ വരുമെന്നറിഞ്ഞിട്ടും കേവലം ജനപ്രിയ തലത്തില്‍ നിന്നുള്ള ഇത്തരം വ്യക്തിഗതമായ പ്രതികരണത്തിലൂടെ നാണം കെട്ട കീഴടങ്ങളിലൂടെ എന്ത് സന്ദേശമാണ് പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നത് ?.
CPI-M- ന്റെ വലതു പക്ഷ വല്ക്കരണത്തില് അതൃപ്തിയുള്ള ഒരു വിഭാഗത്തെ കുരങ്ങു കളിപ്പിക്കാനും കബളിപ്പിക്കാനും മാത്രമെ നിലപാട് സഹായകരമാവൂ.വിഎസ്സ് എന്തെങ്കിലും അത്ഭുതം കാണിച്ചേക്കും എന്നു കരുതുന്ന ഒരു വിഭാഗത്തെ ഇത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്നുണ്ട്