ഒരു കമ്യൂണിസ്റ്റ് പാര്ട്ടിക്ക്ഏത് രാജ്യത്തിലായാലും വിപ്ലവത്തെ നയിക്കാന്‍ കഴിയണമെങ്കില്ആദ്യമായി ചെയ്യേണ്ടത് സ്വന്തം രാജ്യത്തിന്റെ ഭരണ വര്ഗ്ഗ സ്വഭാവവും,വിപ്ലവത്തിന്റെ മിത്രങ്ങളേയും ശത്രുക്കളേയും ശരിയായി തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുക എന്നുള്ളതാണ്.
കൊളോണിയല്‍ അര്‍ദ്ധ ഫ്യൂഡല്‍ രാജ്യമായിരുന്ന ഇന്ത്യയില്
സാമ്രാജ്യാധിപത്യത്തെ കടപുഴക്കി എറിയുക എന്നതായിരുന്നു
അന്നത്തെ പാര്ട്ടിയുടെ മുനനിലുണ്ടായിരുന്ന മുഖ്യകടമ.
സാമ്രാജ്യാധിപത്യത്തെ കടപുഴക്കി എറിയുക എന്നതായിരുന്നു
അന്നത്തെ പാര്ട്ടിയുടെ മുനനിലുണ്ടായിരുന്ന മുഖ്യകടമ.
ഈ കടമ നിര്വ്വഹിക്കുന്നതിന്ന് വിപ്ലവ വര്ഗ്ഗ നേതൃത്വത്തില്‍ വിപ്ലവത്തിന്റെ
മുഖ്യ ശക്തിയായ കാര്ഷിക ജനതയോട് ചേര്‍ന്ന് ഇടത്തരക്കാരും, ദേശീയ മുതലാളി മാരും അടക്കമുള്ള ദേശാഭിമാന ശക്തികളെ ഐക്യപ്പെടുത്തുന്ന ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍, ഇന്ത്യയിലെ കമ്യുണിസ്റ്റ് പാര്‍ട്ടി ചെയ്തത് കോണ്‍ഗ്രസ്സ് ദേശീയ ബൂര്ഷ്വാസിയുടെ പാര്‍ട്ടിയാണെന്നും, മാത്രമല്ല, അതാണ് മറ്റ് ദേശാഭിമാനികളെ കൂടി പ്രതിനിധീകരിക്കുന്നതെന്നും തെറ്റായി വിലയിരുത്തി അതിന്റെ വാലില്‍ തൂങ്ങി. ഇതിന്റെ ഫലമെന്താണന്നല്ലേ, തൊഴിലാളി വര്ഗ്ഗ നേതൃത്വത്തില്‍ സാമ്രാജ്യത്വ വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാന്ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തയാറായില്ല.
മാത്രമല്ല,
കാര്ഷിക രാജ്യമായ ഇന്ത്യയില് 'കൃഷിഭൂമി കര്‍ഷകന്ന് എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വിപ്ലവത്തിന്റെ സഖ്യ ശക്തിയായ ബഹുഭൂരിപക്ഷം വരുന്ന കര്ഷക ജനതയെതട്ടിയുണര്ത്തുന്ന 'കാര്ഷിക വിപ്ലവ' പരിപാടിമുന്നോട്ടു വെക്കാന്‍ തയാറായില്ല. അതൊക്കെ കൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ നേതൃത്വം ഏറ്റെടുക്കാന്കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിയാതെ പോയി