കാലം മാറി ഇനി അതിനനുസരിച്ച് നീങ്ങണം എന്നൊരു ധാരണ ഇന്ന് പരക്കെ നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അതായതു നിലവിലെ അധപ്പതിച്ച സാമൂഹ്യ ചിന്തകള്‍ക്കനുസരിച്ച് അതുനല്കുന്ന സ്വഭാവ സവിശേഷതകളിലൂടെ തന്നെ സ്വഭാവം വളര്‍ത്തിയെടുക്കാനും അതെ സ്വഭാവം പേറികൊണ്ട് അതെ പ്രയോഗങ്ങള്‍ അനുവര്‍ത്തിച്ചുകൊണ്ട് നീങ്ങണം എന്നുപറയുന്നതിനോട് യോജിക്കാന്‍ ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ക്ക് സാധിക്കില്ല. തെറ്റായ പ്രവണതകളിലൂടെയോ പ്രയോഗങ്ങളിലൂടെയോ സമീപനങ്ങളിലൂടെയോ മുന്നേറുവാനോ അതിലൂടെ ഒരു പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനോ കഴിഞ്ഞെന്നുവരില്ല. അത് സ്വസ്ഥവും ദ്രിഢവുമായ മുന്നോട്ടുപോക്കിനെ സഹായിക്കില്ല. നിയമങ്ങളുടെ, മൂല്യങ്ങളുടെ, സ്വഭാവഗുണങ്ങളുടെ, നമ്മള് വസ്തുനിഷ്ട്ടമായി വളര്‍ത്തിയെടുത്ത എല്ലാ പുരോഗതിയുടെയും ചുറ്റും കാണുന്ന എല്ലാ ഉപകരണങ്ങളുടെയും വളര്‍ച്ച ഉണ്ടായിട്ടുള്ളത് എതോന്നിന്റെയും ഏറ്റവും ഉയര്‍ന്ന രൂപത്തെ മനസ്സിലാക്കികൊണ്ടും പ്രയോജനപ്പെടുത്തികൊണ്ടും ആണ് അടുത്ത പടിയിലേക്ക് നീങ്ങിയിട്ടുള്ളത്. കേടായ ഒരു വസ്തുവിനെ ഉപയോഗിച്ചും നമുക്ക് അടുത്ത പടിയിലേക്ക് നീങ്ങുവാന്‍ സാധിക്കില്ല. നിലവില്‍ വസ്തുനിഷ്ട്ടമായി പ്രയോജനങ്ങള്കൊണ്ട് സാദ്ധ്യമായതും പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത അറിവിനെ നവീകരിച്ചുകൊണ്ട് മാത്രമേ മുന്നേറാന്‍ സാധിക്കൂ. സാമൂഹ്യമായ നിലനില്പിന് വേണ്ടുന്ന ഏതൊരു നിയമത്തിലും കൃത്രിമത്വം കലര്‍ന്ന് കഴിഞ്ഞാല്‍ അതിനെ ശുദ്ധീകരിക്കാതെ എങ്ങിനെ മുന്നോട്ടു പോകാന്‍ കഴിയും? ഒരു യന്ത്രം തന്നെ കേടായാല്‍ അതിന്റെ സുഗമമായ ചലനത്തിന് വേണ്ടുംവിധം അറ്റകുറ്റപണികള്‍ ക്രിത്രിമാമില്ലാതെ ചെയ്തുതീര്‍ത്തില്ലെങ്കില്‍ എങ്ങിനെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതിനെ വിനിയോഗിക്കാന്‍ സാധിക്കും?
ഭാരതീയ വിപ്ലവ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഒരു ആത്മാന്വഷണവും കുറച്ചു നുറുങ്ങു ആത്മീയ - ഭൌദ്ധിക ചിന്തകളും
Saturday, December 6, 2014
എന്റെ ആകുലതകള്‍ --03
Freedom: മോചനം,
വിമോചനം, സ്വാതന്ത്യ്രം,
സ്വച്ഛന്ദത, സ്വേച്ഛ, കപടമില്ലായ്മ, പ്രത്യേക പൗരാവകാശം
Liberty: പ്രവൃത്തി സാതന്ത്യ്രം, ചിത്തസ്വാതന്ത്യ്രം, സ്വേച്ഛാനുവര്ത്തനം, നൈസര്ഗ്ഗികാവകാശം
എന്താണ് സ്വാതന്ത്ര്യം (ഫ്രീഡം) ?
സ്വാതന്ത്ര്യം അതിന്റെ പരിപൂര്‍ണ്ണമായ
അര്‍ത്ഥത്തിലും ഗഹനതയിലും വ്യക്തതയിലും മനസ്സിലാക്കിയാല്‍ മാത്രമേ വ്യക്തിയെയോ അല്ലെങ്കില്‍ ഒരു
കൂട്ടം വ്യക്തികളെയോ അടുത്തപടിയിലെക്കുള്ള അഥവാ
കൂടുതല്‍ ഉയര്‍ന്ന പടിയിലേക്കുള്ള, അഥവാ
രൂപത്തിലേക്കുള്ള
ഒരു രൂപാന്തരപ്പെടലിനുള്ള അവസരം
ഉണ്ടാകാവൂ. എനിക്കെന്തും ചെയ്യുവാനുള്ള
സ്വാതന്ത്ര്യം
ഉണ്ടെന്നു പറഞ്ഞുകൊണ്ട് ഈ ഉയരത്തിലേക്ക് കടന്നുവരുവാന്‍ പ്രാപ്തനാകാത്തിടത്തോളം കാലം
ആ വ്യക്തിയോ കൂട്ടാമോ പുതിയ
രൂപത്തിലേക്കുള്ള
അറിവ് അല്ലെങ്കില്‍ സ്വാതന്ത്ര്യം പ്രയോഗത്തില്‍ വരുത്തുവാന്‍ അര്‍ഹനല്ല.പൗരാവകാശം
Liberty: പ്രവൃത്തി സാതന്ത്യ്രം, ചിത്തസ്വാതന്ത്യ്രം, സ്വേച്ഛാനുവര്ത്തനം, നൈസര്ഗ്ഗികാവകാശം
എന്താണ് സ്വാതന്ത്ര്യം (ഫ്രീഡം) ?
സ്വാതന്ത്ര്യം നൈസര്ഗ്ഗികാവകാശവുമായി
(ലിബര്‍ട്ടി) എങ്ങിനെ ബന്ധപ്പെട്ടു നില്ക്കുന്നു?
അല്ലെങ്കില്‍ എന്താണ് വ്യത്യാസം? എന്താണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
മനുഷ്യന് സമൂഹ്യജീവിയെന്ന നിലയില്‍ ഫ്രീഡം
എന്ന ആശയം നിയന്ത്രണങ്ങള്‍ക്കു
വിധേയമാണ്. അത് ആധുനിക സാമൂഹ്യരാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങളുമായും ഓരോ
പ്രദേശങ്ങളുടെ
അവയുടെ സംസ്കാരത്തിനും അവിടെ
വളര്‍ന്നുവികസിച്ച മൂല്ല്യങ്ങളുമായും അവിടുത്തെ നൈതികതയുമായും ബന്ധപ്പെട്ടു നില്ക്കുന്നു.
ലിബര്‍ട്ടി
ഉണ്ടെങ്കിലും എല്ലാ കാര്യത്തിനും ഫ്രീഡം
ഉണ്ടായിരിക്കണം
എന്നില്ല. എന്തുകൊണ്ടെന്നാല്‍
ഓരോ മനുഷ്യനും അവരുടെ
ചിന്തയും തികച്ചും വ്യത്യസ്തമായതുകൊണ്ടും
ആ ചിന്തയില്‍ നിന്ന്
ഉണ്ടായേക്കാവുന്ന
സമീപനങ്ങളും പ്രയോഗങ്ങളും പ്രവര്‍ത്തികളും വ്യത്യസ്തമായി തീരാം
എന്നതുകൊണ്ടും
അവ മറ്റുള്ളവരുടെ ചിന്തയും അതില്‍നിന്നുയരുന്ന സമീപനങ്ങളും പ്രയോഗങ്ങളും പ്രവര്‍ത്തികളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായിരിക്കാം
എന്നതുകൊണ്ടും
ആണ്. അത്തരം വൈരുദ്ധ്യങ്ങള്‍ മൂലം
സമൂഹത്തില്‍ പരസ്പരം ഉണ്ടായേക്കാവുന്ന
സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ
നിയന്ത്രണങ്ങള്‍
ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഫ്രീഡം എന്നത്
നിയന്ത്രണങ്ങള്‍ക്കു വിധേയമായി കൊണ്ട്
എന്നര്‍ത്ഥത്തില്‍ വേണം
മനസ്സിലാക്കുവാന്‍.
ഒരു വ്യക്തിക്ക് കൈവീശുവാനുള്ള അവകാശം
മറ്റൊരാളുടെ മൂക്കിന് തുംബുവരെ എന്നതിലുപരി ആ കൈവീശല്‍ എന്ന
പ്രക്രിയപോലും
മറ്റൊരാള്‍ക്ക് അനിഷ്ട്ടം വരുത്തുന്നു എങ്കില്‍ ആ
കൈവീശല്‍ പോലും പാടില്ല. മറ്റൊരാളുടെ മുന്പില് നിന്നുകൊണ്ട് എന്തും
കാണിക്കാം എന്നതിന് ഇവിടെ അര്‍ഥം
വരരുത്. മറ്റുള്ളവരുടെ ഫ്രീഡത്തെ ( സ്വാതന്ത്ര്യത്തെ) മാനിക്കും വിധം
തന്റെ സ്വാതന്ത്ര്യത്തെ (ഫ്രീഡം)
നിയന്ത്രിക്കുകയും
ചെയ്യാന്‍ ഇവിടെ വ്യക്തി ബാധ്യസ്ഥനാണ്.
അതെ സമയം
ലിബര്‍ട്ടി എന്നത്
നൈസര്‍ഗ്ഗികമായ ജന്മാവകാശമായി വേണം
മനസ്സിലാക്കുവാന്‍.
ഒരു വ്യക്തി ഒരു
സമൂഹത്തില്‍ ജനിച്ചു എങ്കില്‍ ആ സമൂഹത്തില്‍ സാമൂഹ്യമായി വളര്‍ന്നുവന്ന, ഭൂമിയിലെ അഥവാ പ്രകൃതിയിലെ എല്ലാ
വസ്തുക്കളും പ്രാപ്തമാക്കുവാനും
അനുഭവിക്കുവാനും
ആ വ്യക്തിയുടെ ശരീരത്തിനുവേണ്ടുവോളം, ബൌദ്ധിക വളര്ച്ചക്കുവേണ്ടുവോളം, ശാരീരികവളര്ച്ചക്കും ആവശ്യങ്ങള്‍ക്കും
മാനസിക വളര്‍ച്ചക്കും ശരീരത്തിനും മനസ്സിനും പ്രാപ്തമാക്കുവാന്‍ കഴിവുള്ളിടത്തോളം പ്രാപ്തമാക്കുവാന്‍ ഉള്ള
അവസരങ്ങള്‍ ഉണ്ടാവുകയും ഈ ആവശ്യങ്ങളെ നിഷേധിക്കുന്ന വിധത്തില്‍ യാതോരുതരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടാവുകയും അരുത്.
അപ്പോള്‍ ലിബര്‍ട്ടി എന്നത് സ്വീകരിക്കുവാനും വളരുവാനും ഉള്ള
അവകാശമായും രണ്ടാമത്തേത്, ഫ്രീഡം എന്നത്, വ്യക്തി തന്റെ
ശബ്ദം കൊണ്ടും ഭാഷകൊണ്ടും പ്രയോഗങ്ങള്‍ക്കൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും മറ്റുള്ളവര്‍ക്ക്
ഏതെങ്കിലും വിധ അനിഷ്ട്ടങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍, പ്രീണനങ്ങള്‍, തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ
ഉണ്ടാകാന്‍ സാദ്ധ്യതയുള്ള
പ്രവര്‍ത്തനങ്ങളില്‍ നിന്ന്
തന്റെ ബോധത്തെയും പ്രവര്‍ത്തനത്തെയും സ്വയം നിയന്ത്രിക്കുക എന്നതും ആണ്.
ഇവയെയെല്ലാം വിലയിരുത്തുന്നതാകട്ടെ
അതാതു കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്താപദ്ധതിയും ശാസ്ത്രീയ വീക്ഷണത്തിന്റെയും പ്രയോഗത്തിന്റെയും ഉരകല്ലില്‍ ഉരച്ചു
വേണം തെളിമ പരിശോധിക്കുവാന്‍. അപ്പോള്‍ ഫ്രീഡം
എന്നത് സമൂഹത്തിന്റെ
അറിവും സംസ്കാരവുമായും നിലവാരവുമായും ബന്ധപ്പെട്ടു നില്ക്കുന്നു എന്നുവേണം മനസ്സിലാക്കുവാന്‍.
സമൂഹത്തില്‍ വളര്‍ന്നുവന്ന അറിവുകള്‍ സ്വാംശീകരിക്കുവാനുള്ള
വ്യക്തിയുടെ ശ്രദ്ധയും കഴിവും ആയിരിക്കും വ്യക്തിയെ പരിമിതപ്പെടുത്തുന്ന ഘടകം.
ഇത്തരം ഒരവസ്ഥയില്‍ സാമൂഹ്യ വളര്‍ച്ചക്ക് അനുരോധമായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ
പ്രഗല്ഭരായ വ്യക്തികള്‍ക്ക്
കഴിവും അറിവും പ്രയോഗ
പരിചയവും കുറഞ്ഞവരെ നിയന്ത്രിക്കുവാനുള്ള
സ്വാതന്ത്ര്യം
യാന്ത്രികമായല്ലാതെ
ഒരു നിയന്ത്രണ രേഖപോലെ നിലനില്ക്കുകയും ചെയ്യും.
Subscribe to:
Posts (Atom)