Friday, October 26, 2012

പെരുന്നാള്‍ രാവും നുറുങ്ങു ചിന്തകളും



പെരുന്നാള്തലേന്ന് സുഹൃത്തുക്കളായ  ഷാജി ( എം എസ്), ശിവ കുമാര്‍, ഹഷിമ്ക്ക (ഗിസ്നാഫെര്‍)  എന്നിവരുമായുള്ള രാഷ്ട്രിയ സംവാധത്തില്ഉരു ത്തിരീഞ്ഞു വന്ന വിഷയം - വ്യതികള്ക്ക്   വലിയ പ്രാധന്യമില്ല എന്ന് പറയുന്ന പ്രത്യയശാസ്ത്രത്തിന്റെ  ഇന്നത്തെ തൊഴിലാളി വര്ഗ്ഗ  നേതാക്കള്തങ്ങളുടെ സ്വന്തം വ്യക്തിതത്തിനു നല്കുന്ന അമിത പ്രാധാന്യത്തെ കുറിച്ചായിരുന്നു

അങ്ങിനെ ഉണ്ടാവുന്നുണ്ട്ഞാനും സമ്മതിക്കുന്നു. ഒരു കാലത്ത്ബഹുജനങ്ങള്ക്കിടയില്  താഗോജ്യലമായി ജീവിച്ചുകൊണ്ടുഭരണകൂട ഭീകരതകളെ അനുഭവിച്ചും നേരീട്ടുകൊണ്ടും വിപ്ലവപ്രവനങ്ങളില്ദൈനംദിനം ഇടപ്പെട്ടു കൊണ്ടിരുന്ന അക്കാലത്ത്ബൂര്ഷ്വാ സാമുഹ്യ സാഹചര്യങ്ങളില്നിന്നും മുന്കാലങ്ങളില്നിന്നും ആര്ജ്ജിച്ചു പോയ വ്യക്തി പരമായ ദുര്ഗുണങ്ങള്പത്തി താഴ്ത്തിയിരിക്കാം .

പിന്നീട്‌, വിപ്ലവ പരവും പുരോഗമനപരവുമായ എല്ലാത്തിനേയും പ്രസ്ഥാനം കയ്യൊഴിക്കുകയും അതിന്റെ ഭാഗമായി വ്യവസ്താപിത ഭരണ വര്ഗ്ഗത്തിന്റെ ഭാഗമായി തീരുകയും ചെയ്ത സാഹചര്യത്തില്‍, ദൃശ്യ-വാര്ത്താ -മാദ്ധ്യമ ങ്ങളില്നിന്നും ലഭിക്കുന്ന പ്രാധാന്യവും, അണികളുടെ ജയ്ജയ്വിളികളും ഭരണാധികാരി എന്ന നിലക്കു ലഭിച്ച പ്രാധാന്യവും, പദവിയും തലക്കു ലഹരിപിടിച്ചു പോയിട്ടുണ്ടാവാം .

പാര്ട്ടി പിന്തിരിപ്പനായാല്പ്രവര്ത്തകരും പിന്തിരിപ്പനായി മാറും .

ഇക്കാര്യത്തില്ഒരു വ്യക്തത്തക്കുവേണ്ടി പ്ലഹനോവിന്റെ 'ചരിത്രത്തില്വ്യകതികള്ക്കുള്ള പങ്കു' വായിക്കുക .

ഞാന്അതിലെ ഒരു ഖണ്ഡിക ഇവിടെ ചേര്ക്കാം ചേര്ക്കാം

"പ്രത്യേക പ്രതിഭയോടുകൂടിയ ഒരു മനുഷ്യനും അതുപയോഗിച്ച്സംഭവഗതിയില്ഗണ്യമായ സ്വാധീനം ചെലുത്താന്കഴിയണമെങ്കില്രണ്ട്ഉപാധികള്ആവശ്യമാണ്‌. ഒന്നാമതായി പ്രതിഭ അയാളെ മറ്റാരേക്കാളുമധികം ,സാമൂഹ്യാവശ്യങ്ങളുമായി പൊരുത്തപ്പെടണം .

സൈനികമായ സ്വന്തം പ്രതിഭാശക്തിക്കു പകരം സംഗീതത്തിലുള്ള ബീത്തോവന്റെ കഴിവുകളാണ്നെപ്പോളിയനുണ്ടായിരുന്നതെങ്കില്അദ്ദേഹം ഒരു ചക്രവര്ത്തിയായിത്തീരുകയില്ല എന്നു തീര്ച്ചയാണ്‌.

രണ്ടാമതായി, ഒരു നിര്ദ്ദിഷ്ട സന്ദര്ഭത്തില്ഉപയോഗകരവും അത്യാവശ്യവുമായിത്തീരുന്ന പ്രതിഭാശക്തി കൈവശമിള്ള മനുഷ്യനെ നിലവിലുള്ള സാമൂഹ്യ ഘടന തടഞ്ഞു നിര്ത്തരുത്‌. ഫ്രാന്സിന്റെ പഴയ സാമൂഹ്യഘടന ഒരെഴുപത്തഞ്ചു വര്ഷം കൂടി നിലനിന്നിരുന്നെങ്കില്അതേ നെപ്പോളിയന്അജ്ഞാതനായ ഒരു ജനറര്ആയി,വെറുമൊരുകേണല്ബോണോപ്പാര്ട്ടായി മരിച്ചു പോകുമായിരുന്നു".

Thursday, October 25, 2012

വി. എസ്സി ന്‍റെ നിലപടും എന്‍റെ കഴ്ച്ചപാടും.

വി. എസ്സി ന്‍റെ നിലപാടുകളെ പലപ്പോഴായി ന്യയികരിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് നിലവിലുള്ള സാഹചര്യത്തില്‍ എന്‍റെ നിലപാട് വ്യക്തമാക്കേണ്ടിയിരിക്കുന്നു. സഖാവ്‌ വി എസ്സിനോടുള്ള സ്നേഹവും ബഹുമാനവും വെച്ച് പുലര്തികൊണ്ട് തന്നെയാണ് അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രിയ നിലപാടുകളെ വിമര്‍ശന വിധയമാക്കുന്നത്.

സി പി ഐ (എം) ന്‍റെ ഔധ്യോദിക നേതൃതുത്വം പിന്തുടരുന്ന രാഷ്ട്രിയ നിലപാട്, 1968 മുതല്‍ ബര്‍ധ്വാന്‍ പ്ലീനത്തില്‍ സോവിയറ്റ്‌ തിരുത്തല്‍ വാദത്തോട് സന്ധി ചെയ്യുന്നത് മുതല്‍ സോഷ്യല്‍ ഡാമോക്രാസിയില്‍ എത്തിചെരുന്നതുവരെ, ഏറ്റവും ഒടുവില്‍ 20 - )o  പാര്‍ട്ടി  കോണ്ഗ്രസ്സിലൂടെയുള്ള ഭരണ വര്‍ഗ ചായ്‌വും സാമ്രാജ്യത്ത മൂലധനത്തോട് സ്വീകരിച്ച മൃദു സമീപനത്തെയും ത്വാത്തികടിസ്ഥാനത്തില്‍ ചിന്തിക്കുവാനാണ് എന്‍റെ ഈ കുറിപ്പ്.  

CPI-M-ന്റെ സ്ഥാപക മെമ്പര്മാരില്അവശേഷിക്കുന്ന പ്രധാനികളില്ഒരാളും പൊളിറ്റിബ്യൂറോ അംഗവുമായിരുന്ന വിഎസ്സ് ഇക്കാലയളവിലുടനീളം അതിന്റെ നയരൂപീകരണഘട്ടങ്ങളിലൊന്നും തന്നെ CPI-M-ന്റെ വലതുപക്ഷ വല്ക്കരണത്തിനെതിരേ എന്തെങ്കിലും ശക്തമായ ആശയ സമരം നടന്നതായി ഇപ്പോള്പോലും വെളിവാക്കപ്പെട്ടിട്ടില്ല. ഔദ്യോഗിക പക്ഷ നിലപാട്എന്തെന്നു അറിയുന്ന വിഎസ്സ്ഒടുവില്അതങ്ങീകരിക്കുകയോ, മാപ്പു പറയേണ്ടിയോ വരുമെന്നറിഞ്ഞിട്ടും കേവലം ജനപ്രിയ തലത്തില്നിന്നുള്ള ഇത്തരം വ്യക്തിഗതമായ പ്രതികരണത്തിലൂടെ നാണം കെട്ട കീഴടങ്ങളിലൂടെ എന്ത്സന്ദേശമാണ്പ്രസരിപ്പിക്കാന്ശ്രമിക്കുന്നത്‌ ?.

CPI-M-
ന്റെ വലതു പക്ഷ വല്ക്കരണത്തില്അതൃപ്തിയുള്ള ഒരു വിഭാഗത്തെ കുരങ്ങു കളിപ്പിക്കാനും കബളിപ്പിക്കാനും മാത്രമെ നിലപാട്സഹായകരമാവൂ.വിഎസ്സ്എന്തെങ്കിലും അത്ഭുതം കാണിച്ചേക്കും എന്നു കരുതുന്ന ഒരു വിഭാഗത്തെ ഇത്തീര്ച്ചയായും നിരാശപ്പെടുത്തുന്നുണ്ട്

മണ്‍മറിഞ്ഞ ആചാരങ്ങള്‍ മുഖ്യധാരയില്‍ തിരിച്ചെത്തുന്നു

കാൽ തൊട്ടുള്ള വന്ദനം ഒരു ഭാരതീയ ശൈലിയാണു. പാശ്ചാത്യ 
വിദ്യാഭ്യാസം വ്യാപകമായതോടെ അതു മോശമാണെന്നു പലർക്കും തോന്നി  ഉപേക്ഷിക്കപ്പെട്ടു.  ഇപ്പോൾ അതു ശക്തമായി തിരിച്ചു വരുന്നത്   കാണുമ്പോൾ സന്തോഷമുണ്ട്. സുഗതകുമാരി വി.എസ്സിന്റെ കാൽ തൊട്ട്  വന്ദിക്കുന്ന ചിത്രവും വാർത്തയും 22-10-12 ലെ കേരളകൌമുദിയിൽ കണ്ടതാണ് ബ്ലോഗെഴുതാന്പ്രേരണയായത്.

താ-പിതാ ഗുരുക്കന്മാരെയും ആര്യന്മാരേയും ഏവരും കാൽതൊട്ട് വന്ദിക്കണം. സ്ത്രീകൾ ഭർത്താക്കന്മാരെ നിർബ്ബന്ധമായും അങ്ങനെ ചെയ്യേണ്ടതാണു. എന്നാൽ അതൊരു മനുവാദമാണെന്ന ഫെമിനിസ്റ്റുകളുടെ വാക്ക് കേട്ട് ഉൽപ്പതിഷ്ണുക്കളായ നാം അതെന്നേ ഉപേക്ഷിച്ചു. ഹിന്ദുവിവാഹങ്ങളിൽ ഒരു ചടങ്ങെന്ന നിലയിൽ ഇത് പാലിക്കപ്പെട്ടു വരുന്നുണ്ട്. അതും അത്ര മനസോടെയല്ല. മാത്രമല്ല അത് ചെയ്യുന്നതിൽ ഒരു ചമ്മലുണ്ട് താനും. ആടയാഭരണങ്ങൾ കാരണം പല വധുക്കൾക്കും പാദം വരെ കുനിയാനും പറ്റാറില്ല.

കാൽതൊട്ട് വണങ്ങൽ പിന്നെ കാണപ്പെടുന്നത് കലോത്സവേദികളിലാണു. സമ്മാനം കിട്ടാനുള്ള ആക്രാന്തം കൊണ്ട് ചെയ്തു പോകുന്നതാണു. ശരിക്കും വേദിയിലിരിക്കുന്ന നടരാജനെയാണു വന്ദിക്കേണ്ടത്. പക്ഷെ നടരാജനെ വിറ്റ് കാശ് കയ്യിലിരിക്കുന്ന നട്ടുവാങ്കത്തിനേയും ജഡ്ജസിനേയും സംഘാടകരേയുമാണു നമുക്ക് ഭയം. അപ്പോൾ കാലല്ല എന്തും വണങ്ങിപ്പോകും.
  
സന്യാസിമാരെ കണ്ടാൽ പാദനമസ്കാരം നടത്തണമെന്നാണു ചിട്ട. ബ്രഹ്മവിത്തുകളാണവർ. എന്നാൽ ബ്രഹ്മം ഒരു അന്ധവിശ്വാസമാണെന്നു സായിപ്പ് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് മോഡേൺ ആവണമെങ്കിൽ ആത്മനെ നിഷേധിക്കണം എന്നതാണു രീതി. സാഹചര്യത്തിൽ പാദപൂജ നടത്തിയവരേയും അതു സ്വീകരിച്ച സന്യാസിമാരേയും നാം കണക്കറ്റ് പരിഹസിച്ചു.

സിനിമയിൽ മോഹൻലാലിനും രജനീകാന്തിനും ഇതു ഇത് ഒരു അനുഷ്ഠാനമായിരിക്കാൻ സാദ്ധ്യതയുണ്ട്. (ഇരുവരേയും നേരിട്ട് പരിചയമില്ല) 

ഇപ്പോൾ പാദവന്ദനം, നിർല്ലജ്ജം നമുക്ക് ചെയ്യാൻ കഴിയുന്ന വിധത്തിൽ തിരിച്ചു വന്നിരിക്കുന്നത് ഒരു വലിയ പുരോഗതിയാണു. മണ്മറഞ്ഞു പോയതും ഓടിച്ചു വിട്ടതുമായ ആചാരങ്ങൾ തിരിച്ചു വരുന്നത് കാണുമ്പോൾ ഒരു സന്തോഷമുണ്ട്. അവയിലൊക്കെ എന്തോ കാര്യമുണ്ടായിരുന്നു എന്നു നാം തിരിച്ചറിയാൻതുടങ്ങിയിരിക്കുന്നല്ലോ. അതു മതി.


വര്‍ഗ സമരം കാലങ്ങളിലൂടെ


വര്ഗ്ഗ സമര ത്തെ ക്കുറിച്ച് ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ; പ്രാചീന കാലത്ത്ഉടമകളും അടിമകളും തമ്മില്‍ ,അതിനുശേഷം മുതലാളിയും തോഴിലാളിയും തമ്മില്ഇങ്ങനെ വര്ഗ്ഗ സമരം ഇടവിടാത്തുടര്ന്നു പോന്നിട്ടുണ്ട്‌.

ദൈവങ്ങളുടെ വെളിപാടുകള്ക്കോ പ്രചാകരന്മാര്ക്കോ അവരുടെ മനോഹരമായ ഉപദേശങ്ങള്ക്കോ, ഇടയ ലേഖനങ്ങള്ക്കോ,അനവധിയായ അവതാരങ്ങള്ക്കോ ,അവരുടെ ഇന്നത്തെ കോടിക്കണക്കിന്നു വരുന്ന അനുയായികള്ക്കോ,അവരുടെ ശിഷ്യ ഗണങള്ക്കോ വര്ഗ്ഗ സമരത്തേയോ അതിന്റെ ഭാഗമായ നിരവധിയായ സാമൂഹ്യ സങ്കര്ഷങ്ങളെ തരിമ്പും തടയാനായില്ല, അനീതിയും അക്രമണങ്ങളും മര്ദ്ദനങ്ങളും അനുദിനം വര്ദ്ധിച്ചു വന്നു കൊണ്ടേയിരുന്നു.

പ്രാകൃത കമ്യൂണിസമൊഴിച്ച്നാളിതു വരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടേയും ചരിത്രം വര്ഗ്ഗ സമരത്തിന്റെ ചരിത്രമാണ്‌. കമ്യൂണിസ്റ്റ്മാനിഫെസ്റ്റോയില്മാര്ക്ക്സും എംഗല്സും ചൂണ്ടിക്കാണിക്കുന്നു

"
സ്വതന്ത്രനും അടിമയും ,കുലീനനും ഹീനനും ജന്മിയും അടിയാളനും ,
തൊഴില്മേസ്ത്രിയും വേലക്കാരനും-ചുരുക്കിപറഞ്ഞാല്മര്ദ്ദകനും മര്ദ്ദിതനും- തീരാ വൈരികളായി നിന്ന്, ചിലപ്പോള്ഒളിഞ്ഞും ചിലപ്പോള്തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തിയിട്ടുണ്ട്‌. സമുദായത്തിന്റെ യാകെയുള്ള വിപ്ലവകരമായ പുന സംഘടനയിലോ മത്സരിക്കുന്ന വര്ഗ്ഗങ്ങളുടെ പൊതു നാശത്തിലോ ആണ് പോരാട്ടം ഓരോ അവസ്ഥയിലും ചെന്നെത്തിയിട്ടുള്ളത്
‌ "
എന്നാല്തോഴിലാളി വര്ഗ്ഗത്തിന്റെ സമരത്തിനാണ്ഏറ്റവുമധികം പ്രാധാന്യംമുമ്പുണ്ടായിരുന്ന വര്ഗ്ഗ സമരങ്ങള്ഒരു ചൂഷണ രീതിയുടെ സ്ഥാനത്ത്മറ്റൊരു ചൂഷണരീതിനടപ്പില്വരുത്താനേ സഹായിച്ചിട്ടുള്ളു.

എന്നാല്തോഴിലാളി വര്ഗ്ഗത്തിന്റെ സമരമാകട്ടെ, മുതലാളിത്തത്തെ തട്ടിത്തകര്ത്തു സോഷ്യലിസം സ്ഥാപിക്കുകയും അങ്ങിനെ മനുഷ്യന്മനുഷ്യരെ ചൂഷണം ചെയ്യുക എന്ന സമ്പ്രദായം തന്നെ എന്നേന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.