Tuesday, October 23, 2012

രാഷ്ട്രിയവും അരാഷ്ട്രിയവും


എന്നോട് പലരും പറയാറുണ്ട് 

"ഹേയ്‌ എനിക്കു ഈ രാഷ്ട്രീയത്തിലൊന്നും ഒരു താല്‍പര്യവുമില്ല"എന്ന്.

ഈ നിലപാട്‌ ശരിയാണെന്നു തോനുന്നുണ്ടോ?

എന്തുകൊണ്ട്‌ ശരിയല്ല ?

സുഹൃത്തെ, രാഷ്ട്രീയത്തെ നിങ്ങള്‍ വെറുത്താലും രാഷ്ട്രീയം നിങ്ങളെ 

പിടികൂടിയിട്ടുണ്ട്‌. നിങ്ങളുടെ ഓരോ ശ്വാസത്തിലും രാഷ്ട്രീയമുണ്ട്‌. 

ഉദാഹരണത്തിന്ന്;  ഇന്ത്യന്‍ രാഷ്ട്രീയം എന്നാല്‍ നമ്മുടെ രാജ്യം പുത്തന്‍ 

കൊളോണിയല്‍ ആധിപത്യത്തിന്നു  അടിമപ്പെട്ടിരിക്കയാണ്
‌.
എന്നു വെച്ചാല്‍ ,പഴയതു പോലെ നേരിട്ടുള്ള കോളനിയായി സാമ്രാജ്യത്വ 

ശക്തികള്‍ക്കു ഏതെങ്കിലും ഒരു രാജ്യത്തെ സൈനികമായി കീഴ്പ്പെടുത്താന്‍ 

ഇക്കാലത്ത്‌ കഴിയില്ല എന്നറിയുന്നതുകൊണ്ട്‌ സാമ്രാജ്യത്വം സ്വീകരിച്ച 

പുത്തന്‍ അടവാണ്‌ ന്യൂയോ  കൊളോണിയലിസം എന്നു പറയുന്നത്‌. 

സാമ്രാജ്യത്വം മാറി നിന്നു ഒട്ടവവധി മാര്‍ഗ്ഗങ്ങളിലൂടെ 

നമ്മുടെ രാജ്യത്ത്‌ ആധിപത്യം നടത്തുക., കോളണിയാക്കി കൊള്ള ചെയ്യുക. 

ഭരണത്തില്‍  ഇടപെടുക എന്നിങ്ങനെ. ഈ രീതിയില്‍ അടിമപ്പെട്ടുപോയ ഒരു 

രാജ്യത്തിന്റെ  രാഷ്ട്രീയമെന്താണ്‌?  സാമ്രാജ്യത്വ വിരുദ്ധ ദേശീയ 

പോരാട്ടങ്ങളാണ്‌ .

ഇതില്‍ നമുക്കെന്താണ്‌ റോള്‍ ,

ഒന്നുകില്‍ ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണ എന്നു പറഞ്ഞുകൊണ്ട്‌,

നമ്മുടെ രാജ്യത്തിലെ ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന

എല്ലാ സാമ്രാജ്യത്വ അനുകൂല നയങ്ങളിലും അവരുടെ കമ്മീഷനിലും 

തൃപ്തിപ്പെട്ട്‌ സാമ്രാജ്യത്വ ചൂഷണത്തിന്നു അടിമപ്പെട്ടുവരുടെ  ചെരുപ്പു 

നക്കിയായി കാലം കഴിക്കുക. അതെല്ലെങ്കില്‍ രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനും 

പരമാധികാരത്തിനും വേണ്ടി പോരാടുന്ന വിപ്ലവ ശക്തികളോടൊപ്പം നിന്ന് 

സ്വാതന്ത്ര്യ സമര പോരാളികളാവുക .


ഇതിനെയാണ്‌ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം എന്നു പറയുന്നതും.

ഇതാണ്‌ ഇന്ത്യക്കാരനായ ഒരാളെ സംബന്ധിക്കുന്ന രാഷ്ട്രീയം എന്നു 

പറയുന്നതും. ഇതില്‍ ഓരോരുത്തര്‍ക്കും പറ്റാവുന്ന വഴി തിരഞ്ഞെടുത്തു

കഴിഞ്ഞു എന്നുള്ളതാണ്‌ എനിക്കു രാഷ്ട്രീയമില്ല എന്നു പറയുന്നതിനര്‍ത്ഥം.