Thursday, January 17, 2013

എന്‍റെ ആകുലതകള്‍ --02


കപടദൈവത്താൽ കൊല്ലപ്പെട്ട സത്നാം സിംഗ്...!!!

അങ്ങനെ മറക്കപ്പെട്ടുകൂടാ ഈ കൊല...!!!

മറവി ശിലമാക്കിയ പൊതുജനത്തേ ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കാം...!!
ഈ മരണത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ക്കും മക്കളുണ്ടായിരിക്കുമല്ലോ- മന്ത്രിമാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം. ആ മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനൊരവസരം കൂടിയാണ് ഇത്. ആള്‍ദൈവങ്ങള്‍ കണ്ണുപൂട്ടിയിരുന്നാലും പ്രപഞ്ചനീതിക്ക് കണ്ണുംകാതുമുണ്ട് എന്നു കരുതണം. നീതിക്കുവേണ്ടിയുള്ള അനാഥന്റെ രക്തത്തിന്റെ വിലാപം അത് കേള്‍ക്കും. അതും ഒരമ്മയാണ്- ചമയങ്ങളൊന്നുമില്ലെങ്കിലും......

ആശ്രമത്തില്‍ നിന്ന് പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ സത്‌നാംസിങ് എന്ന യുവാവ് മര്‍ദനങ്ങളുടെ ഒരു പരമ്പരക്കിരയായി. എന്തു കുറ്റമാണയാള്‍ ചെയ്തത്? അമൃതാനന്ദമയിയുടെ ദര്‍ശനരംഗത്ത് ശബ്ദമുയര്‍ത്തിയതോ? അതിനെ കുറ്റമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു ഇന്ത്യന്‍ ശിക്ഷാനിയമമുണ്ടെങ്കില്‍ അതെവിടെ? മാനസികാസ്വാസ്ഥ്യമുള്ളവനായ അയാള്‍, അമൃതാനന്ദമയിയുടെ സന്നിധാനത്തില്‍ മാനസികാസ്വാസ്ഥ്യലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോ? അതിന് ഇത്ര ഭീകരമായ മര്‍ദനവും മരണശിക്ഷയും വിധിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമം എവിടെ? കരുണാമൂര്‍ത്തിയെന്നും സ്‌നേഹനിധിയെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍മുമ്പില്‍ നിന്ന് നായയെപ്പോലെ അടിച്ചിറക്കി മര്‍ദിക്കപ്പെട്ട ആ യുവാവ്, മാനസികാരോഗ്യാശുപത്രിയിലെ തറയിലൂടെ ഇഴഞ്ഞ് കുളിമുറിയിലെ നിലത്ത് വീണുകിടന്ന വെള്ളം നായയെപ്പോലെ നക്കിക്കുടിച്ചാണ് മരിച്ചത്. ഒരു മലയാളിക്കും ഇത്തരം മരണം ഉണ്ടാകാതിരിക്കട്ടെ.

അമൃതാനന്ദമയി അവരുടെ കരുണയെയും സ്‌നേഹത്തെയുംപറ്റി പ്രകീര്‍ത്തിക്കപ്പെടുന്ന വ്യക്തിയാണ്. അവരുടെ മുമ്പില്‍ നമസ്‌കരിക്കാത്ത ഇന്ത്യന്‍ പ്രമാണികള്‍ ആരുണ്ട്? അവര്‍ സ്‌നേഹസന്ദേശം എത്തിക്കാത്ത, ആശ്ലേഷ സൗഭാഗ്യം അവതരിപ്പിക്കാത്ത ഏത് നാടുണ്ട്? അവരോളം സമ്പദ്‌സമൃദ്ധയായ മറ്റേത് ഗുരുവുണ്ട്? പ്രപഞ്ചത്തിന്റെ കരുണ അവര്‍ക്കതെല്ലാം നല്‍കി. പക്ഷേ... പക്ഷേ... ഭാഗ്യവതിയായ ഈ കാരുണ്യമൂര്‍ത്തിക്ക്, സത്‌നാംസിങ് എന്ന യുവാവിനെ തന്റെ മുമ്പില്‍ നിന്ന് കൊലയ്ക്കുകൊണ്ടുപോകുമ്പോള്‍, ഒരൊറ്റ വാക്കുപറയാന്‍ നാവുപൊന്തിയില്ലല്ലോ. അവരുടെ പ്രശസ്തമായ ഭാഷയില്‍ പറഞ്ഞാല്‍: ''ആ മോനെ വെറുതെ വിട്ടേക്കൂ. അവനൊന്നും അറിഞ്ഞുകൂട. അവനോട് ക്ഷമിക്കൂ'' എന്നൊരു വാക്ക് ഉരിയാടാന്‍ ഈ കാരുണ്യകേദാരത്തിന് കഴിഞ്ഞില്ല. ആ ഒരു വാക്ക് അവരുടെ നാവില്‍ ഉദിച്ചിരുന്നെങ്കില്‍ ആ സാധു യുവാവിന്റെ രക്തത്തിന് നാമെല്ലാം ഉത്തരം പറയേണ്ടിവരുമായിരുന്നില്ല. കഷ്ടം! ആള്‍ദൈവങ്ങളുടെ നാവിനെയും ബന്ധിക്കുന്ന ഭൂതങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ആക്രമിക്കപ്പെട്ടതും നായയെപ്പോലെ തറയിലെ വെള്ളം നക്കി മരിച്ചതും അമൃതാനന്ദമയിയല്ല, സത്‌നാംസിങ് എന്ന നിരപരാധിയായ യുവാവാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാഞ്ഞതാണ് കേരളത്തിലെ ഇന്നത്തെ ഭരണകൂടത്തിന്റെ മാരകവും മനുഷ്യത്വരഹിതവുമായ മൂഢത. ഒരുപക്ഷേ, അത് മനഃപൂര്‍വമായ ഒരു മൂഢതാ പ്രദര്‍ശനമായിരുന്നിരിക്കാം. സത്‌നാം സിങ്ങിനായിരുന്നു സുരക്ഷ നല്‍കേണ്ടത്. അയാളായിരുന്നു ആക്രമിക്കപ്പെട്ടത്, അമൃതാനന്ദമയി അല്ല. പക്ഷേ, അയാള്‍ അടിയേറ്റ് അന്ത്യശ്വാസം വലിക്കുമ്പോള്‍ കേരളഭരണകൂടത്തിലെ പ്രമാണിമാര്‍ ആശ്രമത്തിന്റെ സുരക്ഷയ്ക്ക് കിതച്ച് ഓടിയെത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍തന്നെയാണ് ഇനി നടത്താന്‍പോകുന്ന അന്വേഷണ പ്രഹസനത്തിന്റെ ചുമതലക്കാരും എന്നോര്‍ക്കുമ്പോള്‍ മലയാളിയായിരിക്കുന്നതില്‍ ദുഃഖിക്കാതെ വയ്യ.

എന്‍റെ ആകുലതകള്‍


ഇന്ത്യന്‍ ജനാധിപത്യം ചരമഗീതം പാടുകയാണോ?

ഇന്ത്യ ബ്രിട്ടീഷ്‌ കാരുടെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടികഴിഞ്ഞപ്പോള്‍ ഇനി എങ്കിലും ഭാരതിയന്‍ ചൂഷണം ചെയ്യപെടുകയില്ല എന്ന് വിചാരിച്ചു .

പക്ഷെ ഇന്ത്യന്‍ ജനാധിപത്യം രാക്ഷ്ട്രീയ കാരുടെ ഇന്ഗിതം അനുസരിച്ച് കശാപ്പു ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഈ കാലഖട്ടത്തില്‍ തോന്നി പോകുന്നു ഇതിലും ഭേദം സ്വാതന്ത്ര്യം കിട്ടാതിരുന്നാല്‍ മതിയായിരുന്നു എന്ന് 

മാറി മാറി വരുന്ന ഭരണക്കാര്‍ എല്ലാം തത്വത്തില്‍ യോജിപ്പ് ഒന്നില്‍ നമുക്ക് കിട്ടണം പണം എന്ന കാര്യത്തില്‍ .

സാധാരണ ജനങള്‍ക്ക് വേണ്ട സര്‍വീസ് നല്‍കേണ്ട സര്‍ക്കാര്‍ മേഖലകളില്‍ എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് കടന്നു കയറാനും ഒപ്പം പൊതു ജനങ്ങളെ വിഡ്ഢികളാക്കി ബുദ്ധി മുട്ടിക്കാനും ആണ് ശ്രെമിക്കുന്നത്

ഇപ്പോള്‍ തന്നെ പെടോര്ള്‍ വില നിശ്ചയിക്കാന്‍ അധികാരം എണ്ണ കമ്പനി കള്‍ക്ക് നല്‍കിയിട്ടുണ്ട് അതിന്റെ കൂടെ ഡിസെല്‍ വിലയും ഇതുപോലെ ദിനം തോറും കൂട്ടാനും കുറയ്ക്കാനും അധികാരം നല്‍കുന്നു.

ഇതുമൂലം പൊതു ജനത്തിന് വിലകയറ്റം എന്ന ദുരിതം കഴുത് ഞെരിക്കും .കണ്ണില്‍ പൊടി ഇടാന്‍ എല്‍ പി ജി സി ലെണ്ടെര്‍ എണ്ണം കൂട്ടിയിട്ടു രെക്ഷപെടാന്‍ സര്‍ക്കാര്‍ സ്രെമിച്ചാല്‍ അതൊന്നും ഇനി വിലപോകില്ല എന്ന് ഭാരത ഭരണകൂടം തിരിച്ചറിയണം

ഫേസ്ബുക്കും വര്‍ഗീയതയും


ഫേസ് ബുക്ക്‌ വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നു നിരീക്ഷണം....! ഈ സെപ്റ്റിക് ടാങ്ക് വര്‍ഗ്ഗീയത ഒരു ഇന്ത്യന്‍ പ്രതിഭാസമാണ്...അതിന്റെ കാരണം fb- ആണെന്ന് പറയാമോ? ഇടതു പക്ഷത്തിന്റെ അപചയം, ഗാന്ധിയില്ലാത്ത കോണ്‍ഗ്രസ്, സാമ്രാജ്യത്തത്തിന്റെ പ്രചണ്ടമായ clash of civilization എന്ന ശുദ്ധ ബോറന്‍ തിയറിയുടെ ഇടപെടല്‍ ... എല്ലാറ്റിനുമുപരി ഇന്ത്യന്‍ രാഷ്ട്ര ശരീരത്തില്‍ അങ്ങ് പാതാളത്തോളം വേരുകളുള്ള സംഘ പരിവാരം, അവരുണ്ടാക്കിയെടുത്ത പ്രതികരണ പ്രക്രിയയായി വന്ന ന്യൂനപക്ഷ വര്‍ഗ്ഗീയത...ഇതൊക്കെ കഴിഞ്ഞു പോരെ fb-യുടെ വര്‍ഗ്ഗീയതയെന്ന തിയറി...?


എല്ലാം ഉപയോഗിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെ. വര്‍ഗ്ഗീയതക്ക്‌ ഫേസ് ബുക്കിന്റെ നൂറാം തലമുറ അപ്പൂപ്പന്റെ പ്രായമുണ്ട്. തീ കൊണ്ട് നിങ്ങള്‍ക്ക് ചോറ് വെക്കാം. അയല്‍വാസിയുടെ വീടിനു തീകൊടുക്കുകയുമാവാം. തീ കൊണ്ട് കൊള്ളിവെപ്പുകളുണ്ടാവുന്നു എന്ന് തെളിയിക്കാന്‍ സര്‍വേ നടത്തണോ എന്നെ സംശയമുള്ളൂ..

ആയിക്കോട്ട്പ്പാ ..........


ആയിക്കോട്ട്പ്പാ ... എന്നു ദാമോദരന്‍ പറഞ്ഞപ്പോള്‍ തങ്കമണി ടീച്ചര്‍ക്ക് എന്താണ് കാര്യമെന്ന് പിടി കിട്ടിയിരുന്നില്ല , എച് എമ്മിന് മുഷിച്ചില്‍ തോന്നേണ്ട എന്നുകരുതി അവര്‍ തലകുലുക്കി വെറുതേ ചിരിച്ചു .

സെവന്ത് ഡിയിലെ ശരവണന്റെ അച്ഛന്‍ വേലുച്ചാമി വന്നിരുന്നു ..
ടീച്ചര് കണ്ണടച്ച് ഓന് കണക്കിലൊരു അഞ്ചുമാര്‍ക്കു കൂടുതലിട്ടു കൊടുക്കണം , നമ്മക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സഹായം ല്ലേ, ന്നു കരുതിയാല്‍ മതി .

തങ്കമണി ടീച്ചര്‍ തന്റെ നീല സാരിയെ വെളുപ്പിച്ച ചോക്കുപൊടി കൈകൊണ്ടു തട്ടി വൃത്തിയാക്കി .

ദാമോദരന്‍ മാഷ്‌ ടീച്ചറെ നോക്കി .. ടീച്ചര് കനിഞ്ഞില്ലെങ്കില്‍ ന്റെ മോള്‍ടെ വീടിന്റെ തേപ്പുപണി നിക്കും , വെലുച്ചാമി പറഞ്ഞാ പറഞ്ഞത് പോലെയാ . മരുമോന്‍ ഗള്‍ഫില്‍ നിന്നും വിളിക്കുമ്പോള്‍ , വീട്ടുപണി എന്തായീന്ന പറയ്വാ ... ഞാന്‍ കൊഴങ്ങിയിരിക്ക്വാ ന്റെ ടീച്ചറേ .

നമ്മളായാലും നമ്മടെ കുട്ടിക്ക് ശ്ശി മാര്‍ക്ക് കൂടുതല്‍ കിട്ടണമെന്നല്ലേ വിചാരിക്ക , അയിനായി ചില അല്ലറ ചില്ലറ പൊടിക്കൈകളും ടിപ്പണികളുമൊക്കെ നമ്മളും ചെയ്യാറുള്ളതല്ലേ ടീച്ചറേ ? ഒരു വാസ്തവം നേരിട്ടവതരിപ്പിക്കുന്നതുപോലെ മാഷ്‌ മേശമേല്‍ കൈകുത്തി വിസ്തരിച്ചു .

തങ്കമണി ടീച്ചര്‍ എച്എമ്മിന്റെ മുറിയുടെ ഉത്തരത്തിലേക്ക്‌ നോക്കി , ഉത്തരത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന വളഞ്ഞ കഴുക്കോലുകള്‍ അവരെ നോക്കി കൊഞ്ഞനം കുത്തി .

അപ്പോ ..ടീച്ചറേ പറഞ്ഞത് പോലെ .

ആയിക്കോട്ട്പ്പാ ..
.തങ്കമണി ടീച്ചറുടെ നാക്കില്‍ നിന്നും അറിയാതെ വാക്കുകള്‍ തെറിച്ചു .