ഫേസ് ബുക്ക് വര്‍ഗ്ഗീയത വളര്‍ത്തുന്നുവെന്നു നിരീക്ഷണം....! ഈ സെപ്റ്റിക് ടാങ്ക് വര്‍ഗ്ഗീയത ഒരു ഇന്ത്യന്‍ പ്രതിഭാസമാണ്...അതിന്റെ കാരണം fb- ആണെന്ന് പറയാമോ? ഇടതു പക്ഷത്തിന്റെ അപചയം, ഗാന്ധിയില്ലാത്ത കോണ്‍ഗ്രസ്, സാമ്രാജ്യത്തത്തിന്റെ പ്രചണ്ടമായ clash of civilization എന്ന ശുദ്ധ ബോറന്‍ തിയറിയുടെ ഇടപെടല്‍ ... എല്ലാറ്റിനുമുപരി ഇന്ത്യന്‍ രാഷ്ട്ര ശരീരത്തില്‍ അങ്ങ് പാതാളത്തോളം വേരുകളുള്ള സംഘ പരിവാരം, അവരുണ്ടാക്കിയെടുത്ത പ്രതികരണ പ്രക്രിയയായി വന്ന ന്യൂനപക്ഷ വര്‍ഗ്ഗീയത...ഇതൊക്കെ കഴിഞ്ഞു പോരെ fb-യുടെ വര്‍ഗ്ഗീയതയെന്ന തിയറി...?
എല്ലാം ഉപയോഗിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് ഉള്‍പ്പെടെ. വര്‍ഗ്ഗീയതക്ക് ഫേസ് ബുക്കിന്റെ നൂറാം തലമുറ അപ്പൂപ്പന്റെ പ്രായമുണ്ട്. തീ കൊണ്ട് നിങ്ങള്‍ക്ക് ചോറ് വെക്കാം. അയല്‍വാസിയുടെ വീടിനു തീകൊടുക്കുകയുമാവാം. തീ കൊണ്ട് കൊള്ളിവെപ്പുകളുണ്ടാവുന്നു എന്ന് തെളിയിക്കാന്‍ സര്‍വേ നടത്തണോ എന്നെ സംശയമുള്ളൂ..